26 April Friday

സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ്‌ 
22 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023
ഏലപ്പാറ
പെരുവന്താനം കൊടികുത്തി ചാമപ്പാറവളവിൽ ട്രാവലർ നിയന്ത്രണവിട്ട്‌ മറിഞ്ഞ്‌ 22 പേർക്ക്‌ പരിക്ക്‌. വെള്ളി രാവിലെ ഒമ്പതിന്‌ മഹാരാഷ്ട്ര സ്വദേശികളായി വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 
    നാട്ടുകാരും പെരുവന്താനം പൊലീസുംചേർന്ന്‌  രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് അശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാമപ്പാറ വളവിൽ എപ്പോഴും അപകടങ്ങൾ പതിവാണ് ഇറക്കവും കൊടുംവളവുമുള്ള  ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന ട്രാവലർ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. ഇവിടെ നൂറ് കണക്കിന് അപകടങ്ങളാണ്‌ ഉണ്ടായത്‌. 
     ദേശീയപാതയുടെ നവീകരണ പ്രവൃത്തികൾ നടത്താനും മതിയായ സൂചനാബോർഡുകൾ സ്ഥാപിക്കാനും ദേശീയപാത അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top