27 April Saturday

സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവർ സന്ദർശിക്കുന്നു. കലക്ടർ ഷീബ ജോർജ് സമീപം

ഇടുക്കി

ചെറുതോണി അണക്കെട്ട്‌ തുറക്കുന്നതിന് മുൻകരുതലായി സർക്കാർ സംവിധാനങ്ങളും ജില്ലാ ഭരണവും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലയിൽ ക്യാമ്പ്‌ ചെയ്‌താണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്‌. ചൊവ്വാഴ്‌ച വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും എത്തിയിരുന്നു. ഇവരുടെ   സാന്നിധ്യത്തിലായിരുന്നു അണക്കെട്ട്‌ തുറന്നത്. വൻ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വ്യന്യസിച്ചു. ഇടുക്കി താലൂക്കിലെ അഞ്ച്‌ വില്ലേജുകളിലായി 64 കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നിർദേശം നൽകിയിരുന്നു. ഇവർക്കായി പ്രത്യേകം ക്യാമ്പുകളും തുറന്നു. 

 ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി കെ ഫിലിപ്പ്, മുൻ എംപി ജോയ്സ് ജോർജ്‌, കലക്ടർ ഷീബ ജോർജ്‌, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി,  കെഎസ്ഇബി   ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസന്നകുമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ ശ്രീദേവി, അസിസ്റ്റന്റ്‌ എൻജിനിയർ സാജു,  ഇൻഫർമേഷൻ ഓഫീസർ എൻ  സതീഷ് കുമാർ, തഹസിൽദാർ വിൻസന്റ് ജോസഫ്, കെഎസ്ഇബി, റവന്യു ഉദ്യോഗസ്ഥർ തുടങ്ങയവരും അണക്കെട്ട്‌ തുറക്കുന്നതിന്‌ സാക്ഷിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top