26 April Friday

പഴുതടച്ച്‌ സുരക്ഷയൊരുക്കി; ആശ്വാസതീരത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ഡാം തുറക്കുന്നതിനുമുൻപ് ചെറുതോണിയിൽനിന്നുള്ള ദൃശ്യം

ചെറുതോണി
പഴുതടച്ച സുരക്ഷയെരുക്കി ജില്ലാ ഭരണ സംവിധാനം. ആശങ്കയുടെ കാർമേഘം നീങ്ങിയ ആശ്വാസത്തിൽ നാട്ടുകാരും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാർ തീരവാസികളും ബഹുജനങ്ങളും കടുത്ത ആശങ്കയിലായിരുന്നു. കാലവർഷ സമയം കഴിഞ്ഞ് ഒക്ടോബർ അവസാനത്തേക്ക് കടന്നപ്പോഴും അണക്കെട്ട് നിറഞ്ഞതാണ് ജനത്തെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഞായറും തിങ്കളും വലിയ തോതിൽ മഴ പെയ്‌തില്ലെങ്കിലും നീരൊഴുക്ക് നിലയ്‌ക്കാത്തതും മൂടിക്കെട്ടിയ അന്തരീക്ഷം തുടർന്നതും സർക്കാരിനെയും ഇരുത്തിച്ചിന്തിപ്പിച്ചു. ബുധൻ മുതൽ മഴ കനക്കും എന്ന കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണവും വന്നതോടെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി വളരെ വേഗത്തിൽ സർക്കാർ തീരുമാനമെടുത്തു. ഡാം തുറക്കുന്ന കാര്യം അറിയിക്കുന്നതിനായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ സർക്കാർ ചുമതലപ്പെടുത്തി. അണക്കെട്ട്‌ നിറയുന്നതിനായി കാത്തുനിൽക്കാതെ ജനാഭിലാഷത്തിനനുസരിച്ച് തീരുമാനമെടുത്ത സർക്കാരിനെ അഭിനന്ദിക്കുകയാണ് ജനങ്ങൾ. മുൻകൂട്ടി അറിയിച്ച് കൃത്യതയോടെ ഇത്തവണ സുരക്ഷിതമായി അണക്കെട്ട് തുറന്നതോടെ ആശങ്ക തെല്ലുമില്ലാതെ ആശ്വാസത്തിന്റെ അലയൊലികളാണ് നാട്ടിൽ എവിടെയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top