26 April Friday
വന്‍മരം വീണ് വീട് തകര്‍ന്നു

നാലംഗ കുടുംബം പുറത്തിറങ്ങാനാകാതെ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കോമ്പയാറിൽ പൊന്നാങ്കാണി സ്വർണ്ണക്കുഴിയിൽ പുതുകില്‍ സുരേഷിന്റെ വീട് മരം വീണ് തകർന്ന നിലയിൽ

നെടുങ്കണ്ടം
കോമ്പയാറിൽ സ്വകാര്യ ഏലം എസ്‌റ്റേറ്റില്‍ ചുവട് ദ്രവിച്ച് നിന്ന വന്‍മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. വീട്ടുകാര്‍ ഒരുമണിക്കൂറോളം പുറത്തിറങ്ങാനാകാതെ മുറിക്കുള്ളില്‍ കുടുങ്ങി. പൊന്നാങ്കാണി സ്വർണ്ണക്കുഴിയിൽ പുതുകില്‍ സുരേഷ്, ഭാര്യ അനിത,പതിനൊന്നും ,ഏഴും വയസുള്ള രണ്ട് മക്കളുമാണ് വീടിനുള്ളില്‍ കുടുങ്ങിയത്. വ്യാഴം പുലര്‍ച്ചെ 4.10 നായിരുന്നു സംഭവം.വീട്ടുകാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. 
 11 കെ വി ലൈനിലേക്ക് മരം വീണ് ശിഖരം മാത്രമാണ് വീടിനുമുകളിലേക്ക് പതിച്ചത്. അപ്പോള്‍ തന്നെ വൈദ്യുതി ബോര്‍ഡിന്റെ ഉടുമ്പന്‍ചോല സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു.രാവിലെ അവര്‍ എത്തി. പഞ്ചായത്തംഗം ജയകുമാറും പാറത്തോട് വില്ലേജ് ഓഫീസര്‍ പ്രദീപും വിവരമറിഞ്ഞപ്പോള്‍ സ്ഥലത്തെത്തി.
 വീട്ടുകാരെ വീട്ടിനുള്ളില്‍ നിന്നും പുറത്തെത്തിച്ചു. ലൈഫ്ഭവന പദ്ധതിയില്‍ ഒന്നര വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണ് തകര്‍ന്നത്. റോഡരികിലാണ് വീട്. 11 കെ വി യും 33 കെ വിയും ഇരുമ്പ് പോസ്റ്റിൽ പൊട്ടിമരത്തിന്റെ കമ്പില്‍ ചുറ്റിക്കിടക്കുകയായിരുന്നു. 11 കെ വി ലൈനാണ് തങ്ങളെ രക്ഷിച്ചതെന്ന് വീട്ടമ്മ അനിത പറഞ്ഞു. ലൈന്‍പൊട്ടി കിടന്ന സമയത്ത് വീട്ടുകാർ പുറത്തിറങ്ങാഞ്ഞതും വന്‍ദുരന്തം ഒഴിവായി. വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മരം വീണതും വൈദ്യുതി ലൈന്‍ പൊട്ടി കിടക്കുന്നതും ശ്രദ്ധയില്‍പെട്ടു.സിറ്റൗട്ടിന്റെ ഷീറ്റാണ് തകര്‍ന്നത്.അതേ സമയം വാര്‍ക്ക വീടിന്റെ മുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. മഴ പെയ്താല്‍ മാത്രമേ ചോർച്ചയുണ്ടോയെന്ന്  തിരിച്ചറിയാന്‍ കഴിയു. 
പാറത്തോട് വില്ലേജിന്റെ അതിര്‍ത്തിയില്‍ നെടുങ്കണ്ടം പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വീടെങ്കിലും മരം ഉടുമ്പന്‍ചോല പഞ്ചായത്തിലാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top