27 April Saturday

469 പേർക്ക്‌ കോവിഡ്‌; പോസിറ്റിവിറ്റി 14.23 %

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

സേഫ്റ്റി മുഖ്യം തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയശേഷം സാനിറ്റൈസർ ഉപയോഗിക്കുന്ന പെൺകുട

തൊടുപുഴ  
ജില്ലയിൽ 469 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.23 ആണ് പോസിറ്റിവിറ്റി നിരക്ക്. 457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ ഏഴ് പേർക്കും വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ കോവിഡ്‌ ബാധിച്ച്‌ 51 മരണമാണ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. നെടുങ്കണ്ടത്ത്‌ 57 പേർക്കും തൊടുപുഴയിലും കരുണാപുരത്തും 51 പേർക്കു വീതവും കോവിഡ്‌ സ്ഥിരീകരിച്ചു. കുമളി–- 30, കൊന്നത്തടി–- 22, അടിമാലി–- 18, മണക്കാട്–- 17 എന്നിങ്ങനെ രോഗബാധിതരുണ്ട്‌. 
   കട്ടപ്പന, പുറപ്പുഴ, വണ്ണപ്പുറം, വാഴത്തോപ്പ് പഞ്ചായത്തുകളിൽ 13 വീതവും ചക്കുപള്ളത്ത്‌ പത്ത്‌ പേർക്കും രോഗമുണ്ട്‌. പാമ്പാടുംപാറ, വാത്തിക്കുടി പഞ്ചായത്തു കളിൽ ഒമ്പതു വീതവും ദേവികുളം, പീരുമേട്, കഞ്ഞിക്കുഴി, കുമാരമംഗലം, ശാന്തൻപാറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ എട്ടു വീതവും രോഗം സ്ഥിരീകരിച്ചു. കരിമണ്ണൂർ, കരിങ്കുന്നം പഞ്ചായത്തുകളിൽ ഏഴ്‌ പേർക്കു വീതവും മുട്ടം, ഇടവെട്ടി, ചിന്നക്കനാൽ, രാജാക്കാട് പഞ്ചായത്തുകളിൽ ആറു വീതവും കാമാക്ഷി, ഉപ്പുതറ പഞ്ചായത്തുകളിൽ അഞ്ച്‌ വീതവും രോഗികളുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top