26 April Friday
സ്റ്റോപ്പ്‌ മെമ്മോയ്‌ക്ക്‌ പുല്ലുവില

പാറ പൊട്ടിക്കൽ ആഘോഷമാക്കി കരാറുകാരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021
ചെറുതോണി
മൈനിങ് ആൻഡ്‌‌ ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും വൻതോതിൽ പാറപൊട്ടിച്ച്‌ കടത്തുകയാണ്‌ കരാറുകാരൻ. അനധികൃതഖനനം തടഞ്ഞ്‌ മൈനിങ് ആൻഡ്‌‌ ജിയോളജി വകുപ്പ് ചൊവ്വാഴ്‌ചയാണ്‌ മരിയാപുരം പഞ്ചായത്തിലെ കരാറുകാരനായ കെ കെ  കുര്യൻ കുത്തനാപ്പിള്ളിൽ, സ്ഥലം ഉടമ റെജി വിളകുന്നേൽ എന്നiിവർക്ക്‌ നോട്ടീസ് നൽകിയത്‌. മരിയാപുരം പഞ്ചായത്തിലെ വിമലഗിരി– അഞ്ചായിനിപടി–- -പാണ്ടിപ്പാറ റോഡിന്റെ നൂറുമീറ്റർ ഭാഗത്തിന്റെ കോൺക്രീറ്റിങ്ങിന്റെ കരാറാണ്‌‌ കെ കെ കുര്യൻ ഏറ്റെടുത്തത്‌. റോഡ് നിർമാണത്തിന്റെ മറവിൽ ഇയാൾ വൻതോതിൽ അനധികൃതമായി പാറഖനനം നടത്തിയത്‌ ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയിൽ കണ്ടെത്തിയിരുന്നു.
  അനധികൃത പാറഖനനം ചെയ്യുന്നവർ രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെ തടവു ശിക്ഷയ്‌ക്ക്‌ അർഹരാണെന്നും ഖനനംചെയ്ത പാറയുടെ വില സർക്കാരിലേക്ക്‌ അടയ്‌ക്കണമെന്നും ഇവർക്ക്‌ നൽകിയ നോട്ടീസിലുണ്ട്‌. നോട്ടീസിന്റെ പകർപ്പ് കലക്ടർ, ഇടുക്കി തഹസിൽദാർ, തങ്കമണി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി, ഉപ്പുതോട് വില്ലേജ് ഓഫീസർ എന്നിവർക്കും മൈനിങ്‌ ആൻഡ്‌‌ ജിയോളജി വകുപ്പിനും കൈമാറിയിട്ടും ഇത്‌ അവഗണിച്ചാണ്‌ വൻതോതിൽ പാറഖനനം നടത്തുന്നത്‌. ജനവാസമില്ലാത്ത മേഖലയിൽ സ്വകാര്യവ്യക്തിയുടെ തരിശ് ഭൂമിയോട് ചേർന്നുള്ള പ്രദേശത്തുനിന്നാണ്‌ ഇയാൾ പാറ അനധികൃതമായി പൊട്ടിച്ച് കടത്തിക്കൊണ്ടിയിരുന്നത്.
  ഖനനംചെയ്ത് വലിയ കുഴിയായ പ്രദേശം മണ്ണിട്ട് മൂടിയശേഷമായിരുന്നു ഇതിനോട് ചേർന്നുള്ള ഭാഗത്തെ പാറ വീണ്ടും പൊട്ടിച്ചത്. ഖനനം മാസങ്ങളായി തുടർന്നതോടെ മാധ്യമങ്ങളിൽ വാർത്തയായി. നാട്ടുകാരുടെ പരാതിയിൽ മൈനിങ് ജിയോളജി വിഭാഗം പരിശോധന നടത്തിയാണ്‌ സ്റ്റോപ്പ് മെമ്മോ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top