06 May Monday

മൂന്നാർ– സൈലന്റ്‌വാലി റോഡ്‌ 
നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
മൂന്നാർ
പ്രളയത്തിൽ തകർന്ന മൂന്നാർ–- സൈലന്റ്‌വാലി റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. അഡ്വ. എ രാജ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ ആറുകോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്‌. മൂന്നാറിൽനിന്ന്‌ സൈലന്റ്‌വാലി എസ്റ്റേറ്റ് വരെയുള്ള 21 കിലോമീറ്റർ റോഡിലാണ്‌ പണി നടക്കുന്നത്‌. 
2018 ലെ പ്രളയത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 200 മീറ്റർ ദൂരത്തിൽ റോഡ് ഒലിച്ചുപോയിരുന്നു. ഇതോടെ നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന എസ്റ്റേറ്റുകളിലേക്ക് ഗതാഗതം പൂർണമായി തടസപ്പെട്ടു. അധികംദൂരം യാത്രചെയ്തും കൂടുതൽ പണം ചെലവഴിച്ചുമാണ് ആളുകൾ എസ്റ്റേറ്റിലേക്ക് പോയിരുന്നത്. റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ നിരന്തര അഭ്യർഥനമാനിച്ച് അഡ്വ. എ രാജ എംഎൽഎയുടെ ശ്രമഫലമായാണ് റോഡ് പണി തുടങ്ങിയത്. രണ്ട് മാസങ്ങൾക്കകം പണി പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ. കെഎസ്ആർടിസിയുടെ രണ്ട് ബസുകൾ സൈലന്റ്‌ വാലിയിലേക്ക് സർവീസ് നടത്തിയിരുന്നു. റോഡ് തകർന്നതോടെ സർവീസ് നിലച്ചു. റോഡ് യാഥാർഥ്യമാകുന്നതോടെ സർവീസ് പുനരാംരംഭിക്കാനാകും. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവും കൂടിയാണ് സൈലന്റ്‌വാലി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top