27 April Saturday

4 പേർക്ക് കോവിഡ്; മറയൂരിൽ സാമൂഹ്യ ആരോഗ്യകേന്ദ്രം അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
 മറയൂർ
മറയൂരിൽ രണ്ടുദിവസമായി അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സാമൂഹ്യ ആരോഗ്യകേന്ദ്രവും വിവിധ സ്ഥാപനങ്ങളും അടച്ചു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച അറുപതുകാരിയുടെ ഉറവിടം വ്യക്തമല്ല. ഇവരുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച നാലുപേരിൽ മൂന്നുപേർ ബംഗളൂരുവിൽനിന്ന്‌ ഫാക്ടറി നിർമാണത്തിനായി എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. ഇവർക്കുപുറമെ കൊല്ലം സ്വദേശിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലത്തുനിന്ന്‌ കഴിഞ്ഞദിവസം കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയ വ്യക്തിയാണ്‌ മറ്റൊരാൾ. വനംവകുപ്പ് ജീവനക്കാരനുമായി മറയൂർ സിഎച്ച്സി ജീവനക്കാർ ബന്ധപ്പെട്ട സാഹചര്യത്തിൽ ആശുപത്രി അടച്ച് അണുനശീകരണം നടത്തി. മറയൂർ സർവീസ് സഹകരണ ബാങ്കും ചൊവ്വാഴ്ചവരെ അടച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top