27 April Saturday

തൊടുപുഴയിൽ 6 ക്യാമ്പിലായി
169 പേർ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മൂലമറ്റം ഗവ. ഐഎച്ച്ഇപി സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നവർ

ഇടുക്കി
തൊടുപുഴ താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. വില്ലേജ് അടിസ്ഥാനത്തിൽ അറക്കുളം– ഒന്ന്‌, ഇലപ്പള്ളി– ഒന്ന്‌, വെള്ളിയാമറ്റം– രണ്ട്‌, തൊടുപുഴ– രണ്ട്‌ എന്നിങ്ങനെയാണ്‌ ക്യാമ്പുകൾ. ഇതിൽ 61 കുടുംബങ്ങളിൽനിന്നായി സ്ത്രീകളും കുട്ടികളുമടക്കം 169 ആളുകൾ ക്യാമ്പുകളിലുണ്ട്. മൂലമറ്റം ഗവ. ഐഎച്ച്ഇപി യുപി സ്‌കൂളിലെ ക്യാമ്പിൽ 36 കുടുംബത്തിൽനിന്നായി 44 പുരുഷൻമാരും 47 സ്ത്രീകളും 24 കുട്ടികളും അടക്കം 115 പേരുണ്ട്. കാഞ്ഞിരമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ പുരുഷനും സ്ത്രീയും നാല് കുട്ടികളും അടക്കം ആറുപേർ കഴിയുന്നു. തൊടുപുഴ ഡയറ്റ് സ്‌കൂളിൽ ഒരു കുടുംബത്തിലെ നാല് പേരെ താമസിപ്പിച്ചിട്ടുണ്ട്.
    വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റം സെന്റ് ജോസഫ് എൽപി സ്‌കൂളിൽ ആറ് കുടുംബങ്ങളിൽനിന്നായി ആറു പുരുഷൻമാരും അഞ്ച് സ്‌ത്രീകളും അടക്കം 11 പേർ കഴിയുന്നുണ്ട്. വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് സ്‌കൂളിൽ 13 കുടുംബങ്ങളിലെ 15 പുരുഷൻമാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 36 ആളുകളെ പാർപ്പിച്ചിട്ടുണ്ട്.
     ഇലപ്പള്ളി കണ്ണിക്കൽ സിഎംഎസ് എൽപി സ്‌കൂളിൽ നാല് കുടുംബങ്ങളിലെ ആറ് പുരുഷൻമാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 17 പേരുണ്ട്. 
   തൊടുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം എല്ലാ ക്യാമ്പുകളിലും സന്ദർശനം നടത്തി. വില്ലേജ് അധികൃതർ ദുരന്തബാധിത മേഖലകളിലെത്തി നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top