27 April Saturday

ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ പോളിങ് ശതമാനം 74.15

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

അയ്യപ്പൻകോവിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വയോധികയെ പോളിങ് ഉദ്യോഗസ്ഥൻ കൈപിടിച്ചു വോട്ട് ചെയ്യാനായി കൊണ്ടുപോകുന്നു

ഇടുക്കി 
ജില്ലയിൽ മൂന്നിടങ്ങളിൽ നടന്ന തദേശ ഉപതെരഞ്ഞെടുപ്പിൽ  74.15 പോളിങ്.  വോട്ടെണ്ണൽ ബുധൻ രാവിലെ 10 ന് നടക്കും. ഉടുമ്പന്നൂർ പഞ്ചായത്തിലെ 12–ാംവാർഡായ വെള്ളന്താനത്താണ് റെക്കോഡ് പോളിങ്ങ് നടന്നത്.81.80 ശതമാനമാണിത്.ഇവിടെ ആകെ 1286 വോട്ടർമാരാണുള്ളത്‌. ഇതിൽ 1052പേരാണ്‌ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. 525  പുരുഷന്മാരും  527 സ്ത്രീകളും  വോട്ടുചെയ്തു.
  അയ്യപ്പൻകോവിൽ നാലാം വാർഡിലെ വോട്ടെടുപ്പിൽ 75.25 ശതമാനം പോളിങ് നടത്തി. മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിൽ സജ്ജീകരിച്ച രണ്ടു ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇരു ബൂത്തുകളിലുമായി 1010 വോട്ടർമാരാണുള്ളത്. ഇതിൽ 760 വോട്ടുകളാണ് പോൾ ചെയ്തത്. 376  പുരുഷന്മാരും 384 സ്ത്രീകളും വോട്ടുചെയ്തു. ഇടമലക്കുടി പഞ്ചായത്തിലെ വാർഡ് 11- ആണ്ടവൻകുടിയിൽ 65.41  ശതമാനവും പോളിങ് രേഖപ്പെടുത്തി.ആകെപോൾ ചെയ്തത് 104 വോട്ടാണ്. 57 പുരുഷൻമാരും 47 സ്ത്രീകളും വോട്ടുചെയ്തു. വോട്ടെണ്ണൽ  അയ്യപ്പൻകോവിലിൽ മേരികുളം സെന്റ്മേരീസ് സ്കൂളിലും ഉടുമ്പന്നൂരിൽ പഞ്ചായത്തുഹാളിലും ആണ്ടവൻകുടിയിൽ ദേവികുളത്തും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top