08 May Wednesday

301 രോഗമുക്തി; 181 കോവിഡ്‌ ബാധിതർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
തൊടുപുഴ
ജില്ലയിൽ 301 പേർക്ക്‌ കോവിഡ്‌ രോഗമുക്തി. അതേസമയം 181 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. വണ്ണപ്പുറത്ത്‌ 28 പേർക്കും തൊടുപുഴയിൽ 20 പേർക്കും രോഗം സ്ഥിരീകരിച്ചു. കട്ടപ്പന 19, അടിമാലി 10, ഇടവെട്ടി എട്ട്‌, കരിമണ്ണൂർ ഏഴ്‌ എന്നിങ്ങനെയും പോസിറ്റീവായി. ചക്കുപള്ളം, കഞ്ഞിക്കുഴി, പുറപ്പുഴ പഞ്ചായത്തുകളിൽ ആറുപേർക്കു വീതവും അയ്യപ്പൻകോവിൽ, നെടുങ്കണ്ടം, ഉടുമ്പന്നൂർ പഞ്ചായത്തുകളിൽ അഞ്ചുപേർക്കു വീതവും കോവിഡ്‌ പോസിറ്റീവായി. പുറപ്പുഴ, കാഞ്ചിയാർ, വാഗമൺ സ്വദേശികളുടെ രോഗ ഉറവിടമാണ്‌ വ്യക്തമല്ലാത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top