27 April Saturday

കർഷകർക്ക് ഭൂമിയിൽ
പൂർണ അവകാശം നൽകണം: വത്സൻ പനോളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
തൊടുപുഴ
ഭൂപതിവ് ചട്ടം ഭേദഗതിചെയ്‌ത്‌ കർഷകർക്ക് ഭൂമിയിൽ പൂർണ അവകാശം നൽകണമെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പറഞ്ഞു. തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ കർഷകസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
    പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിലപാടാണ് കർഷകർ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കൃഷിക്കാരെ അവഗണിക്കുന്ന സമീപനം ശരിയല്ല. ജില്ലയിലെ കർഷകരെ ദ്രോഹിക്കുന്ന ൧൯൬൪ലെയും ൧൯൯൩ലെയും നിയമം നടപ്പാക്കിയത് കോൺഗ്രസ്‌ സർക്കാരുകളാണ്. ഈ നിയമങ്ങൾ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയിൽ വാണിജ്യസ്ഥാപനങ്ങൾ നിർമിക്കാൻ അനുമതിയില്ല.
   എന്നാൽ, എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് ഉപാധിരഹിത പട്ടയങ്ങൾ കർഷകർക്ക് ലഭ്യമായത്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത നിലയിൽ ജില്ലയിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ കർഷകർക്ക് പൂർണ അനുമതിവേണം. ഇതിന് കേരള കർഷകസംഘം ജില്ലയിലെ കർഷകർക്ക് മുഴുവൻ പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top