26 April Friday

കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി ഒറ്റയാന്‍

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പെരടിപള്ളം റോഡിൽ സ്ഥിരമായി കാണുന്ന ആക്രമണകാരിയായ ഒറ്റയാൻ

മറയൂർ
കാന്തല്ലൂരിലെ പെരടിപള്ളം, ഒള്ളവയൽ നിവാസികൾക്ക് ഭീഷണിയായി കാട്ടാന.  കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.  ഇവിടങ്ങളിൽ പകൽ സമയങ്ങളിൽ പോലും കാർഷിക വിളകൾ നശിപ്പിച്ച് കാട്ടാനകൾ വിഹരിക്കുകയാണ്. ആനയെ ഭയന്ന് പകൽ യാത്രപോലും നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.  കഴിഞ്ഞദിവസം പെരടിപള്ളം സ്വദേശി അജിത്ത് ബൈക്കിൽ വരുമ്പോൾ ഒറ്റയാന്റെ ആക്രമണം ഉണ്ടാകുകയും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പാറക്കെട്ടിൽ കയറി രക്ഷപ്പെട്ട യുവാവിനെ പിന്നീട് പിക്ക് അപ്പിൽ എത്തിയ സുഹൃത്തുക്കളാണ് രക്ഷിച്ച് വീട്ടിലെത്തിച്ചത്.
 പെരടിപള്ളം രണ്ടാം പാലത്തിന് സമീപത്ത് വച്ച് ഐഎച്ച്ആർഡി കോളേജ് ജീവനക്കാരനായ ഇരുളപ്പനും സുഹൃത്തുക്കളും വന്ന വാഹനം കാട്ടാന കഴിഞ്ഞദിവസം രാത്രി തടഞ്ഞിട്ടിരുന്നു. പൊങ്ങൾ പള്ളി ആദിവസി കോളനിയിലെ യുവാക്കളാണ് കാട്ടാനയെ തുരത്തി വാഹനത്തിലുള്ളവരെ രക്ഷിച്ചത്.ആളപായം ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സഹായത്തോടെ  അപകടകാരിയായ ഒറ്റയാനെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top