26 April Friday

ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ തീവ്രശ്രമം നടത്തുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
ഇടുക്കി
ഭൂമി സംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ അവ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തീവ്രശ്രമം നടത്തിവരികയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 13,500 പട്ടയം സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഇതിനുശേഷമാണ് ജില്ലാതല ഉദ്ഘാടനവും താലൂക്ക് തലത്തിൽ ഉദ്ഘാടനങ്ങളും നടത്തിയത്. 
   കല്ലാർകുട്ടി പോലെയുള്ള സ്ഥലങ്ങളിൽ പട്ടയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിവരികയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായി. കലക്ടർ ഷീബ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി  സത്യൻ, ഡിറ്റാജ് ജോസഫ്, രാജു കല്ലറയ്ക്കൽ, വിവിധ രാഷ്ട്രീയപാർടി പ്രതിനിധികളായ കെ കെ ജയചന്ദ്രൻ, കെ കെ ശിവരാമൻ, സി പി മാത്യു, അനിൽ കൂവപ്ലാക്കൽ, മാത്യു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. എഡിഎം ഷൈജു പി ജേക്കബ് സ്വാഗതവും എം കെ ഷാജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top