27 April Saturday

തുമ്പിപ്പാറകുടി കൊലപാതകം; 
പ്രതി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
അടിമാലി 
മച്ചിപ്ലാവ് പതിനാലാം മൈലിന് സമീപം തുമ്പിപാറ ആദിവാസികുടിയിൽ മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ വെള്ളാരംപാറക്കൽ റോയി(51) മരിച്ചകേസിൽ പ്രതി റിമാൻഡിൽ. 
   കൊലപാതകത്തിന് പിന്നാലെ  അറസ്റ്റിലായ മൂരിപ്പാറയിൽ ശശി(61) യെ തെളിവെടുപ്പിന്‌ ശേഷം റിമാൻഡ്‌ചെയ്‌തു.ശനി രാത്രിയോടെയാണ് കൊലപാതകം നടന്നത്‌. ഒരു വർഷം മുമ്പ്‌ റോയിയുടെ ഇപ്പോഴത്തെ ഭാര്യയുടെ കൊച്ചുമകളെ ശശി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു വീണ്ടും ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. റോയിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ മുവാറ്റുപുഴ പിറമാടത്തേക്ക് കൊണ്ടുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top