26 April Friday

ഹൈടെക് ബ്ലോക്ക്‌ നിർമാണത്തിന്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
രാജാക്കാട് 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച രാജാക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈടെക് ബ്ലോക്കിന്റെ കല്ലിടൽ മന്ത്രി എം എം മണി നിർവഹിച്ചു. കിഫ്ബി ഫണ്ട് 3.05 കോടി രൂപയും മന്ത്രിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്‌  10.52 ലക്ഷം രൂപയും മുടക്കിയാണ്‌ 16 ഹൈടെക് ക്ലാസ്‌ മുറികളും അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നത്. 
   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റെജി പനച്ചിക്കൽ, പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് സതി, പിടിഎ പ്രസിഡന്റ്‌ എ ഡി സന്തോഷ്, എസ്എംസി ചെയർമാൻ കെ കെ രാജൻ, പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ, ഹയർസെക്കൻഡറി സീനിയർ അസി. പി സി പത്മനാഭൻ, പ്രഥമാധ്യാപിക പി ബീന, സീനിയർ അസി. സിന്ധു ഗോപാലൻ, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ, ഹയർസെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ടി സ്റ്റാൻലി, ബേബിലാൽ, മിനി ബേബി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top