27 April Saturday

ജനകീയ ഹോട്ടലും കമ്യൂണിറ്റി ഹാളും തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
ശാന്തൻപാറ 
ശാന്തൻപാറ പഞ്ചായത്തിൽ ആരംഭിക്കുന്ന ജനകീയ ഹോട്ടലും നവീകരിച്ച കമ്യൂണിറ്റി ഹാളും മന്ത്രി എം എം മണി ഉദ്‌ഘാടനംചെയ്‌തു. ജിആർസി ഉദ്‌ഘാടനം, ശുചിത്വ പഞ്ചായത്ത്‌ പ്രഖ്യാപനം, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സമർപ്പണം, ദുരന്തപ്രതികരണ സേന പ്രഖ്യാപനം, ലൈഫ് പദ്ധതി സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു. 
    പഞ്ചായത്ത് പ്രസിഡന്റ്‌ സരസ്വതി സെൽവം അധ്യക്ഷയായി. വിവിധ രാഷ്‌ട്രീയപാർടി നേതാക്കളായ ടി ജെ ഷൈൻ, വനരാജ്, കെ പി മാത്യു, ടി എസ് അജയകുമാർ, കെ ഡി അജയൻ, സിഡിഎസ് ചെയർപേഴ്സൺ സുജാത രവി, ആശിഷ് വർഗീസ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ സേനാപതി ശശി സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി ബാബു സുരേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top