26 April Friday

ലാക്കാട് ഗ്യാപ് റോഡ് എൻഐടി സംഘം 16ന്‌ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
 മൂന്നാർ 
കൊച്ചി–- ധനുഷ്‌കോടി ദേശീയപാതയിൽ ലാക്കാട് ഗ്യാപ്പിന്‌ സമീപം ഉണ്ടായ മണ്ണിടിച്ചിൽ കോഴിക്കോട് എൻഐടി സംഘവും ജില്ലാ ജിയോളജിസ്റ്റ് വകുപ്പും വ്യാഴാഴ്ച സന്ദർശിക്കും. പരിശോധനയ്‌ക്കുശേഷം അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റോഡിന്റെ പുനർനിർമാണം ആരംഭിക്കുക. ജൂൺ 17ന്‌ രാത്രിയിലാണ് ഗ്യാപ്‌ റോഡിൽ മണ്ണിടിച്ചിലുണ്ടായത്. 200 മീറ്റർ നീളത്തിൽ റോഡ് പൂർണമായി തകരുകയും റോഡിന്റെ ഒരു വശത്ത് ഉണ്ടായിരുന്ന ഏലകൃഷിയും ആൾ താമസമില്ലാത്ത രണ്ട് വീടുകളും തകർന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽമൂലം ദേശീയപാതയുടെ നവീകരണം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡിലേക്ക് വീണ പാറകൾ നീക്കംചെയ്ത് ഡിസംബർ 31 നകം പണികൾ പൂർത്തിയാക്കുമെന്ന് ദേശീയപാത അസി. എക്സിക്യൂട്ടീവ് എൻജിനിയർ റെക്സ് ഫെലിക്സ് പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top