27 April Saturday

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ 
2 ഷട്ടറുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
മൂന്നാർ 
ക്രമാതീതമായി ജലനിരപ്പ്  ഉയർന്നതിനെ തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിന്റെ  രണ്ടുഷട്ടറുകൾ തുറന്നു. ഒരു ഷട്ടർ 15 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്റീമീറ്ററും ഉയർത്തി. 11.25 ക്യൂമെക്സ് അടി വെള്ളമാണ് തുറന്നുവിട്ടത്. മഴ ശക്തമായി തുടരുകയാണെങ്കിൽ മൂന്നാമത്തെ ഷട്ടറും തുറക്കേണ്ടിവരുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. തിങ്കൾ വൈകിട്ട് നാലോടെയാണ് ഷട്ടറുകൾ തുറന്നത്. കഴിഞ്ഞ ചൊവ്വ കുണ്ടള അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. ഒരു ഷട്ടർ 10 സെന്റീമീറ്ററും രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്ററും വീതവുമാണ് തുറന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top