26 April Friday

പോർമുഖം തുറന്ന്‌ തൊഴിലുറപ്പ് ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

നിശാന്ത്‌ വി ചന്ദ്രൻ ക്യാപ്‌ടനായ എൻആർഇജി ജാഥയ്‌ക്ക്‌ ഏലപ്പാറയിൽ നൽകിയ സ്വീകരണം

ഏലപ്പാറ
നാടുണർത്തി എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജാഥകൾ മുന്നേറുന്നു. ബുധനാഴ്ച വൈകിട്ട് മുപ്പത്തിയഞ്ചാംമൈലിൽനിന്ന്‌ ആരംഭിച്ച ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രൻ ക്യാപ്ടനായ ജാഥ വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ ഗംഭീരസ്വീകരണം ഏറ്റുവാങ്ങി. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ 12 ന് കട്ടപ്പന ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌ തൊഴിലാളി മാർച്ചും ധർണയും നടത്തും. 35–-ാംമൈലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ തിലകൻ ഉദ്ഘാടനംചെയ്ത ജാഥയിൽ മെറീന ജോൺ, എം ലതീഷ്‌, ആർ രവികുമാർ, ടി എം മുജീബ്‌ എന്നിവർ അംഗങ്ങളാണ്‌.  
 ഉദ്‌ഘാടനയോഗത്തിൽ ഏരിയ പ്രസിഡന്റ്‌ സാലിഖ അഷ്‌റഫ്‌ അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ബിനു, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ചന്ദ്രബാബു, എം സി സുരേഷ്‌, പ്രഭാ ബാബു, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി സി ജോതിഷ്‌, എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ഏരിയ സെക്രട്ടറി എസ്‌ വിൻസന്റ്‌, ശശികല എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച രാവിലെ ഏലപ്പാറയിൽ  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആന്റപ്പൻ എൻ ജേക്കബ് ഉദ്ഘാടനംചെയ്തു. എസ് വിൻസന്റ് അധ്യക്ഷനായി. കെ പി വിജയൻ, ബി അനൂപ്‌, എസ് അനിൽ, വി പി സുരേഷ്, എം ഇ സലിം എന്നിവർ സംസാരിച്ചു. പാമ്പനാർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിൽ എസ് സാബു, സി പി ബാബു, ശശികല, എബ്രഹാം, എം മുഹമ്മദ്, ജി പൊന്നമ്മ എന്നിവർ സംസാരിച്ചു. കുമളി, അണക്കര, വണ്ടൻമേട്, മേരികുളം, കാഞ്ചിയാർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ഉപ്പുതറയിൽ സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. ജാഥ വെളളി രാവിലെ എട്ടിന്‌ മൂലമറ്റത്ത്‌ നിന്ന്‌ ആരംഭിക്കും. കാഞ്ഞാർ, മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്‌, നഗരസഭ,  കുമാരമംഗലം, കരിമണ്ണൂർ, ഇളംദേശം, ആലക്കോട്‌ എന്നിവിടങ്ങളിൽ പര്യടനം നടത്തി ഇടവെട്ടിയിൽ സമാപിക്കും.
എൻആർഇജിഡബ്ല്യൂ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പ്രഭാ തങ്കച്ചൻ ക്യാപ്ടനായ സമരപ്രചരണജാഥയ്ക്ക് ദേവികുളം, മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ  സ്വീകരണംനൽകി. യൂണിയൻ ജില്ലാ ട്രഷറർ കെ പി സുമോദ്‌ മാനേജരും പി രവി, നിർമല നന്ദകുമാർ എന്നിവർ ജാഥാംഗങ്ങളുമാണ്‌. മൂന്നാർ ടൗണിൽ നൽകിയ സ്വീകരണയോഗത്തിൽ ജാഥാക്യാപ്ടനുപുറമെ എ രാജേന്ദ്രൻ, എസ് കട്ടബൊമ്മൻ, എസ് സ്റ്റാലിൻ, വി ബാലചന്ദ്രൻ, റീന മുത്തുകുമാർ, എം സമുദ്രപ്പാണ്ടി, സി പാണ്ഡ്യരാജ്, മിൻസി റോബിൻസൺ എന്നിവർ സംസാരിച്ചു. ജാഥ വെള്ളിയാഴ്‌ച രാവിലെ നെടുങ്കണ്ടത്തുനിന്ന്‌ പര്യടനം ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top