26 April Friday

തങ്കമാണവള്‍... ദേവനന്ദ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
കട്ടപ്പന
ദേശീയ, സംസ്ഥാന താരങ്ങള്‍ പിറവിയെടുത്ത കാല്‍വരി സ്‌കൂള്‍, ദേവനന്ദ എന്ന മറ്റൊരു താരോദയത്തിന് സാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം ഹൈജമ്പില്‍ വെങ്കല മെഡല്‍ നേടിയ ദേവനന്ദ, കാല്‍വരിയുടെ തിരിച്ചുവരവിനാണ് തുടക്കമിട്ടിരിക്കുന്നത്. 1.37 മീറ്റര്‍ ചാടിയാണ് നേട്ടത്തിലെത്തിയത്. റവന്യു ജില്ലയിലെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു. കാല്‍വരിമൗണ്ട് കാല്‍വരി യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ടുവര്‍ഷമായി കായികാധ്യാപകന്‍ ടിബിന്‍ ജോസഫിന്റെ കീഴിലാണ് പരിശീലനം. കൂട്ടക്കല്ല് പാലത്തുംതലയ്ക്കല്‍ ഷൈബു–-ബിസ്മി ദമ്പതികളുടെ മകളാണ്. ദേവപ്രിയ, ദേവാനന്ദ് എന്നിവരാണ് സഹോദരങ്ങള്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top