27 April Saturday

സ്റ്റാര്‍സ് പ്രീപ്രൈമറി എം എം മണി എംഎൽഎ നാടിനു സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

  നെടുങ്കണ്ടം

സ്റ്റാര്‍സ് പദ്ധതിപ്രകാരം നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിൽ നിര്‍മിച്ച പ്രീപ്രൈമറി വിഭാഗം എം എം മണി എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണെന്ന് എംഎൽഎ പറഞ്ഞു.  10 ലക്ഷം രൂപ വിനിയോഗിച്ചാണ് നെടുങ്കണ്ടം ബിആര്‍സിയുടെ മേല്‍നോട്ടത്തില്‍ പ്രീപ്രൈമറി പൂര്‍ത്തീകരിച്ചത്. ഇതുകൂടാതെ സ്‌കൂള്‍ എസ്എംസി, പൂര്‍വവിദ്യാര്‍ഥി സംഘടന, പഞ്ചായത്ത്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് ലക്ഷം രൂപയും സമാഹരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജിജി കെ ഫിലിപ് ജൈവവൈവിധ്യ ഉദ്യാനം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന വിജയൻ അധ്യക്ഷയായി. ചലച്ചിത്ര  ഗായകൻ സുദീപ് കുമാർ മുഖ്യാതിഥിയായി. വാഹന മ്യൂസിയം കേരള പ്രൊജക്ട് ഡയറക്ടർ എ ആർ സുപ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡി ബിന്ദുമോൾ, നെടുങ്കണ്ടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജീഷ് മുതുകുന്നേൽ, പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവൻ, വിജിമോൾ വിജയൻ, സുരേഷ് പള്ളിയാടിയിൽ, ഡയറ്റ് പ്രിൻസിപ്പൽ എം കെ ലോഹിതദാസൻ,സ്കൂൾ പ്രിൻസിപ്പൽ സിബി പോൾ,  ബിആർസി ബിപിഒ പി കെ ഗംഗധരൻ, ബിഎഡ് കോളേജ് പ്രിൻസിപ്പൽ രാജീവ്‌ പുലിയൂർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ആർ സുരേഷ്, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ധനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top