26 April Friday
ജില്ലയില്‍ പര്യടനം സമാപിച്ചു

കെഎസ്‍കെടിയു ജാഥയ്‍ക്ക് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ജില്ലയിൽ പ്രവേശിച്ച കെഎസ്കെടിയു സംസ്ഥാന ജാഥയെ അടിമാലിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സ്വീകരിക്കുന്നു

ഇടുക്കി
കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയ്‍ക്ക് മലയോര മണ്ണില്‍ പ്രൗഢ​ഗംഭീര സ്വീകരണം. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളെ പൊന്നാടയണിയിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും കർഷകസമരങ്ങളുടെ വീറിൽ ചുവന്ന നാട് ഒപ്പംനിന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥയെ അടിമാലിയിൽ ഇരുചക്ര വാഹനറാലിയോടെയാണ് ജില്ലയിലേക്ക് വരവേറ്റത്.  
    സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കെഎസ്‍കെടിയു ജില്ലാ സെക്രട്ടറി കെ എൽ ജോസഫ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റഗങ്ങളായ എം ജെ മാത്യു, കെ വി ശശി, വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ എന്നിവർ ചേർന്ന് സ്വീകരിച്ചു. സമ്മേളനത്തിൽ യൂണിയൻ ഏരിയ പ്രസിഡന്റ് പി ബി സജീവ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനും അംഗങ്ങളും സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി സ്വാഗതതവും ഏരിയ സെക്രട്ടറി എം എം കുഞ്ഞുമോൻ നന്ദിയും പറഞ്ഞു. 
   നെടുങ്കണ്ടത്ത് ജാഥാംഗങ്ങളെ കിരീടം, പൊന്നാട അണിയിച്ച് സ്വീകരിച്ചു. സമ്മേളനത്തിൽ കെ ടി ഭാസി അധ്യക്ഷനായി. കെഎസ്‍കെടിയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എൻ വിജയൻ, സി  രാജശേഖരൻ, വി സി അനിൽ, എൻ കെ ഗോപിനാഥൻ, എൻ ആർ ജയൻ എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ അംഗങ്ങൾ സംസാരിച്ചു. 
   കട്ടപ്പന ഗാന്ധിസ്‌ക്വയറിൽ സ്വീകരിച്ച് പ്രകടനമായി മിനി സ്റ്റേഡിയത്തിലെത്തി. ജാഥാ ക്യാപ്റ്റൻ എൻ ചന്ദ്രൻ, മാനേജർ സി വി ദേവദർശനൻ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ വി ആർ സജി, പി ബി ഷാജി, മാത്യുജോർജ്, ടോമി ജോർജ്,  കെ പി സുമോദ്, കെ ഗിരീശൻ, തുടങ്ങിയവർ പങ്കെടുത്തു. 
   മുട്ടത്തുനിന്ന് ഇരുചക്ര വാഹനറാലിയോടെ തൊടുപുഴയിലെത്തി. കെഎസ്‍ആർടിസി ജങ്ഷന് സമീപം സ്വീകരണ കമ്മിറ്റി കൺവീനർ കെ ആർ ഷാജി ഷാൾ അണിയിച്ച് സ്വീകരിച്ചു. ബാൻഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയിൽ മുനിസിപ്പൽ മൈതാനത്തെത്തി. ജാഥാ ക്യാപ്‍റ്റൻ എൻ ചന്ദ്രൻ, അം​ഗം പി കെ വാസു എന്നിവർ സംസാരിച്ചു. കെഎസ്‌‍കെടിയു ജില്ലാ പ്രസിഡന്റ് വി വി മത്തായി അധ്യക്ഷനായി. 
കൃഷി– ഭൂമി-–പുതുകേരളം എന്ന സന്ദേശവും സംസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുക്കണമെന്ന ആഹ്വാനവും ഉയര്‍ത്തിയാണ് ജാഥ. ശനിയാഴ്‍ച കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങും. കെഎസ്‍കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രനാണ് ജാഥാ ക്യാപ്റ്റൻ. വൈസ് പ്രസിഡന്റ് ലളിത ബാലൻ വൈസ് ക്യാപ്റ്റനും ട്രഷറർ സി വി ദേവദർശനൻ മാനേജരുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top