26 April Friday

ലോകഭിന്നശേഷി ദിനം: അടിമാലിയിൽ വിളംബര ജാഥ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
അടിമാലി 
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളുടെ സഹകരണത്തോടെ അവരും സമൂഹത്തിന്റെ ഭാഗമാണെന്ന്  പ്രഖ്യാപിച്ച്‌  സമഗ്ര ശിക്ഷ കേരള അടിമാലി ബിആർസി യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിന വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
റാലി അടിമാലി ഗവ.  ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും അടിമാലി എക്സൈസ് ഇൻസ്പെക്ടർ എ എം കുഞ്ഞുമോൻ ഫ്ലാഗ് ഓഫ് ചെയ്തു.  ബിആർസി ബിപിസി  പി ഷൈജൻ, ട്രെയിനർ ഷാജി തോമസ് എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.
 എസ്‌പിസി, ജെആർസി, എൻഎസ്എസ്, ബിആർസി  എന്നിവ  റാലിയിൽ അണിചേർന്നു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായി. എക്സൈസ് ഇൻസ്പെക്ടർ ഭിന്നശേഷി ദിന സന്ദേശം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ കെ വി അനൂപ് സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top