11 May Saturday

തോട്ടം മേഖലയിലെ ജീവിതം സുന്ദരമാക്കാൻ

സ്വന്തം ലേഖകൻUpdated: Tuesday Dec 1, 2020

ജില്ലാ പഞ്ചായത്ത് വാഗമൺ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ ടി ബിനു തോട്ടം തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു

ഏലപ്പാറ
തോട്ടം മേഖലയിലെ ജീവിതം സുന്ദരമാക്കാൻ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ജനനായകൻ എത്തി. ജില്ലാ പഞ്ചായത്ത് വാഗമൺ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ ടി ബിനു തോട്ടം മേഖലയിലെ തോഴരെ കണ്ടും പരിചയം പുതുക്കിയുമൊക്കെ വോട്ടുതേടുകയാണ്‌. കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന പുത്തൻ സാമ്പത്തികനയങ്ങളും ഗാട്ട് കരാർ ഉൾപ്പെടെയുള്ളവയും തകർത്തെറിഞ്ഞ തേയിലത്തോട്ടം മേഖലയ്‌ക്ക്‌ തുണയായത് എൽഡിഎഫ് സർക്കാരുകളാണ്. മുഴുപട്ടിണിയിൽ കഴിഞ്ഞ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയതുമൊക്കെ അവർ സ്‌മരിക്കുന്നു. കോവിഡ്കാലത്ത് അരിയും കിറ്റുമൊക്കെ നൽകി പട്ടിണിയിൽനിന്ന് കരകയറ്റി. ക്ഷേമപെൻഷൻ 1400 രൂപയായി ഉയർത്തി വീട്ടിലെത്തിച്ച് നൽകുന്നതും പിണറായി സർക്കാരാണ്. ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകൾ തൊഴിലുറപ്പിലും മാലിന്യ സംസ്‌കരണവുമുൾപ്പെടെ മികച്ച പദ്ധതികൾ നടപ്പാക്കി. 
കുടുംബശ്രീ വഴിയും ജനക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കി. തേയില ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കാത്ത സംസ്ഥാന സർക്കാരുള്ളതിനാൽ പച്ചക്കൊളുന്തിന് വിലയും കൂടി. നേരത്തെ 11 രൂപയിൽ കിടന്ന കൊളുന്തിന് 24 രൂപയായി ഉയർന്നു. മൂന്നര പതിറ്റാണ്ടായി തൊഴിലാളികളുടെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായ കെ ടി ബിനുവിന്റെ വിജയത്തിനായി എല്ലാ വിഭാഗം ആളുകളും ഒരുപോലെ രംഗത്തിറങ്ങിയിട്ടുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top