27 April Saturday

കേരളത്തിന്‌ നന്ദിചൊല്ലി അവർ മടങ്ങി; ജർമനിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


വൈപ്പിൻ
ജൂൺവരെ ഇന്ത്യയിൽ തങ്ങാനുള്ള വിസയുണ്ട് ജാൻസൻ തോബിയാസ്‌–-സോ-ഫിയ ദമ്പതികൾക്ക്‌. പക്ഷേ മനസ്സില്ലാമനസ്സോടെ അവർ നാളെ കേരളം വിടുകയാണ്‌. കോവിഡ്–-19 നിയന്ത്രണത്തിന്റെ ഭാഗമായി ചെറായിയിലെ ഹോം സ്റ്റേയിൽ നിരീക്ഷണത്തിലായിരുന്നു ഈ ജർമൻ ദമ്പതികൾ. കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളിൽ മതിപ്പാണ്‌ ഇരുവർക്കും. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ ചെറായിയിൽനിന്ന്‌ ഡിടിപിസി ഏർപ്പാടാക്കിയ വാഹനത്തിൽ ഇവരെ എറണാകുളത്തും അവിടെനിന്ന്‌ വൈകുന്നേരത്തോടെ തിരുവനന്തപുരത്തും എത്തിക്കുകയായിരുന്നു.

മുംബൈയിൽനിന്ന്‌ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രത്യേക വിമാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 150ഓളം ജർമൻകാർക്കൊപ്പമാണ്‌ ജാൻസൻ തോബിയാസ് ദമ്പതികൾ ജർമനിക്ക്‌ പറക്കുന്നത്‌.  കേരളത്തിൽനിന്നുള്ള ജർമൻകാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാടാക്കുന്നുണ്ടെന്നും നിർബന്ധമായും മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും ആവശ്യപ്പെട്ട് ജർമൻ കോൺസുലേറ്റ്സിൽനിന്ന്‌ സന്ദേശം ലഭിച്ചതോടെയാണ് ഇവർ മനസ്സില്ലാമനസ്സോടെ കേരളത്തിൽനിന്ന്‌ മടങ്ങുന്നത്. ചെറായിയിലെ ഹോം സ്റ്റേ ഉടമയോടും ജീവനക്കാരോടും നന്ദി പറഞ്ഞാണ് ഇരുവരും ഇറങ്ങിയത്.

ഡിസംബറിൽ ഇന്ത്യയിലെത്തിയ ദമ്പതികൾ മാർച്ച് ആദ്യമാണ് ചെറായി ബീച്ചിലെത്തിയത്. ഇതിനിടെ ഇവർ കോവിഡ് ബാധ നിയന്ത്രണ നടപടികളിൽപ്പെട്ട് 27 വരെ ചെറായിയിലെ ഹോം സ്റ്റേയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാൻ താൽപ്പര്യമുണ്ടായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top