26 April Friday

കെഎസ്‌ആർടിസി
ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


കൊച്ചി
ശമ്പളപരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, സർവീസ്‌ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ എ നജീബുദീൻ, സെക്രട്ടറി സജിത് ടി എസ് കുമാർ, പി കെ ജുബിൻ, വി വിനീത എന്നിവർ സംസാരിച്ചു. തൃക്കാക്കര നഗരസഭാ ബസ്‌ സ്റ്റേഷനുമുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ 11 യൂണിറ്റുകളിൽനിന്ന്‌ 460 പേർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top