27 April Saturday

കെഎസ്ടിഎ 
കുട്ടിക്കൊരു വീടിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


മൂവാറ്റുപുഴ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ "കുട്ടിക്കൊരു വീട്' പദ്ധതിപ്രകാരം നിർമിക്കുന്ന നാലാമത്തെ വീടിന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ കല്ലിട്ടു. മൂവാറ്റുപുഴ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാർഥിക്കാണ് പായിപ്ര പഞ്ചായത്തിലെ മുളവൂർ നിരപ്പ് ഭാഗത്ത് വീട് നിർമിക്കുന്നത്. കെഎസ്ടിഎ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹായത്തോടെ എറണാകുളം ജില്ലയിൽ നാലാമത്തെ വീടാണ് മൂവാറ്റുപുഴ നിരപ്പിൽ നിർമിക്കുന്നത്.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബെന്നി തോമസ് ചടങ്ങില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൽ മാഗി, കെ വി ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ജില്ലാ ട്രഷറർ ആനി ജോർജ്, ഉപജില്ലാ സെക്രട്ടറി എ ജോഹർ ഫരീദ്, സിപിഐ എം മുളവൂർ ലോക്കൽ സെക്രട്ടറി വി എസ് മുരളി, ദീപ റോയി, സി സി ഉണ്ണിക്കൃഷ്ണൻ, കെ കെ സുമേഷ്, പി എ മൈതീൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top