02 May Thursday

നാടെങ്ങും ജ്വലിച്ചു ജനരോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


കൊച്ചി
കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരെ നാടെങ്ങും ജനരോഷം. സാമ്പത്തികമായി ഞെരുക്കി കേരളത്തിന്റെ വളർച്ചയ്ക്ക്‌ തടയിടുന്ന മോദി സർക്കാരിന്‌ താക്കീതായിമാറി സിപിഐ എം സംഘടിപ്പിക്കുന്ന ലോക്കൽ കേന്ദ്രങ്ങളിലെ പ്രതിഷേധം. എറണാകുളം ഹെഡ്‌ലോഡ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി എസ് ഷിബു അധ്യക്ഷനായി. വടുതല ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി എൻ സൻജിത് അധ്യക്ഷനായി.

കളമശേരി വെസ്റ്റ് ലോക്കലിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ് ഉദ്‌ഘാടനം ചെയ്‌തു. സലിം പതുവന അധ്യക്ഷനായി.
വടക്കേക്കര തുരുത്തിപ്പുറത്ത് തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എ എ കൊച്ചമ്മു അധ്യക്ഷനായി.ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ആ​ന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി ആർ സജിമോൻ അധ്യക്ഷനായി. പായിപ്ര ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം പി കെ സലീംകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ അധ്യക്ഷനായി.

കല്ലൂർക്കാട് ലോക്കൽ കമ്മിറ്റി പ്രതിഷേധം കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ കെ സുനിൽകുമാർ അധ്യക്ഷനായി. പിറവം ലോക്കൽ കമ്മിറ്റി പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പി സലിം അധ്യക്ഷനായി.ആമ്പല്ലൂര്‍ ലോക്കൽ കമ്മിറ്റി പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി കെ മോഹനൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top