26 April Friday

എസ്‌എന്‍ ജങ്ഷന്‍ സ്റ്റേഷനില്‍ കച്ചവടവും ഉഷാറാകും

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022


കൊച്ചി
വാണിജ്യസൗഹൃദ സൗകര്യങ്ങളുമായി എസ്‌എൻ ജങ്ഷൻ മെട്രോ സ്റ്റേഷൻ ഒരുങ്ങുന്നു. ജില്ലയിലെ ഏറ്റവുംവലിയ പാർപ്പിടമേഖലയായ എസ്എൻ ജങ്ഷനിൽ വാണിജ്യ–-വ്യാപാര ആവശ്യത്തിന് സ്ഥലം ലഭ്യമല്ല. ഇതുപരി​ഗണിച്ചാണ് എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷൻ വാണിജ്യ സൗകര്യങ്ങളോടെ സജ്ജമാക്കുന്നത്.

95,000 ചതുരശ്രയടി വിസ്തീർണമുള്ള സ്റ്റേഷനിൽ 29,300 അടി സ്ഥലം സംരംഭകർക്കും ബിസിനസുകാർക്കും ലഭ്യമാക്കും. ഓഫീസുകൾ, കോഫി ഷോപ്പുകൾ, ​ഗിഫ്റ്റ് ഷോപ്പുകൾ, സൂപ്പർമാർക്കറ്റ്, ആർട്ട്‌ ​ഗ്യാലറി എന്നിവയുണ്ടാകും. റോഡിൽനിന്ന് നേരിട്ട് ഇവിടേക്ക് പ്രവേശിക്കാം. അതുകൊണ്ടുതന്നെ മെട്രോയുടെ പ്രവർത്തനസമയം കഴിഞ്ഞാലും പ്രവേശനം സാധ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top