26 April Friday

റവന്യു ജില്ലാ സ്‌കൂൾ കായികമേള : കോതമംഗലത്തിന്റെ കുതിപ്പ്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Wednesday Nov 23, 2022

സീനിയർ ഗേൾസ് 110 മീറ്റർ ഹർഡിൽസിൽ നിഷ മനീഷ (ഇടത്) സ്വർണം നേടുന്നു


കോതമംഗലം
ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാംദിനത്തിലും കോതമംഗലം ഉപജില്ലയുടെ കുതിപ്പ്‌. പകുതിയിലേറെ മത്സരങ്ങൾ പൂർത്തിയായപ്പോൾ എതിരാളികൾ ബഹുദൂരം പിന്നിലാണ്‌. 31 സ്വർണം, 25 വെള്ളി, 11 വെങ്കലം എന്നിവ സ്വന്തമാക്കിയ കോതമംഗലം ഉപജില്ല 264 പോയിന്റ് നേടിയാണ് ജൈത്രയാത്ര തുടരുന്നത്. എട്ട് സ്വർണവും അഞ്ചു വെള്ളിയും ഏഴ് വെങ്കലവും കരസ്ഥമാക്കിയ അങ്കമാലി ഉപജില്ല 65 പോയിന്റോടെ രണ്ടാംസ്ഥാനത്താണ്‌. അഞ്ചു സ്വർണവും എട്ട് വെള്ളിയും അഞ്ചു വെങ്കലവുമായി എറണാകുളം ഉപജില്ല 54 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്.

സ്‌കൂളുകളിൽ മാർ ബേസിൽ രണ്ടാംദിനവും മുന്നേറ്റം തുടർന്നു. കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ്‌ 14 സ്വർണവും 11 വെള്ളിയും എട്ട് വെങ്കലവുമായി ഒന്നാംസ്ഥാനത്തുണ്ട്. 101 പോയിന്റാണ് മാർ ബേസിൽ സ്വന്തമാക്കിയത്. രണ്ട് സർക്കാർ സ്‌കൂളുകളാണ് മാർ ബേസിലിനോട് മത്സരിക്കുന്നത്. ഒമ്പത് സ്വർണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 72 പോയിന്റ് നേടി കോതമംഗലം മാതിരപ്പള്ളി ജിവിഎച്ച്എസ്എസ്‌ രണ്ടാംസ്ഥാനത്തുണ്ട്. മണീട് ഗവ. ഹൈസ്‌കൂളാണ് മൂന്നാംസ്ഥാനത്ത്. രണ്ട് സ്വർണം, നാല് വെള്ളി, മൂന്ന് വെങ്കലം എന്നിവയുമായി 25 പോയിന്റ് മണീട്‌ നേടി. മൂക്കന്നൂർ സേക്രട്ട് ഹാർട്ട് ഓർഫനേജ് ഹൈസ്‌കൂൾ നാല് സ്വർണവും ഒരുവെള്ളിയും നേടി നാലാംസ്ഥാനത്തും (23-പോയിന്റ്) നായരമ്പലം ഭഗവതിവിലാസം ഹൈസ്‌കൂൾ മൂന്ന് സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവും നേടി (22 പോയിന്റ്) അഞ്ചാംസ്ഥാനത്തുമുണ്ട്.
കായികമേളയുടെ രണ്ടാംദിനം മീറ്റ്‌ റെക്കോഡുകൾ പിറന്നില്ല. രണ്ടായിരത്തോളം താരങ്ങൾ മാറ്റുരയ്‌ക്കുന്ന മേള ബുധനാഴ്ച കൊടിയിറങ്ങും. വൈകിട്ട് 4.30ന് ചേരുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷനാകും. ആന്റണി ജോൺ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

മറ്റ് ഉപജില്ലകളുടെ 
പോയിന്റ് നില:
ആലുവ (നാല് സ്വർണം, നാല് വെള്ളി, ഒമ്പത് വെങ്കലം, 48- പോയിന്റ്), വൈപ്പിൻ (അഞ്ച് സ്വർണം, രണ്ട് വെള്ളി, എട്ട് വെങ്കലം,- 47 പോയിന്റ്), പിറവം (മൂന്ന് സ്വർണം, അഞ്ച് വെള്ളി, അഞ്ച് വെങ്കലം, 44- പോയിന്റ്), പെരുമ്പാവൂർ (ഒരു സ്വർണം, ഏഴ് വെള്ളി,11 വെങ്കലം, 43- പോയിന്റ്), നോർത്ത് പറവൂർ (മൂന്ന് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം, 35-പോയിന്റ്), തൃപ്പൂണിത്തുറ (നാല് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം, 31- പോയിന്റ്), മൂവാറ്റുപുഴ (രണ്ട് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം, 21- പോയിന്റ്), കല്ലൂർക്കാട് (രണ്ട് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം, 21- പോയിന്റ്), കോലഞ്ചേരി (ഒരു സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം, 16-പോയിന്റ്), കൂത്താട്ടുകുളം (ഒരു വെള്ളി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top