03 May Friday

ഗോതുരുത്ത് മുസിരിസ് ജലോത്സവം: 
താണിയനും മടപ്ലാതുരുത്തും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


ഗോതുരുത്ത്
ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ താണിയനും മടപ്ലാതുരുത്തും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബിന്റെ താണിയനും ബി ഗ്രേഡ് ഫൈനലിൽ മടപ്ലാതുരുത്ത് ബോട്ട് ക്ലബ്ബിന്റെ മടപ്ലാതുരുത്തും ജേതാക്കളായി. മധ്യകേരള ബോട്ട് റെയ്സ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്സ് ക്ലബ്ബാണ്‌ ജലമേള നടത്തിയത്.
ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. മുസിരിസ് ബോട്ട് റെയ്സ് ക്ലബ് പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷനായി.

ചേന്ദമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ തുഴ കൈമാറി. ഫാ. ഷിജു കല്ലറയ്ക്കൽ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി യു ശ്രീജിത്, നിത സ്റ്റാലിൻ, പി ജി വിപിൻ, ജോമി ജോസി, കെ ടി ഗ്ലിറ്റർ, ക്ലബ് സെക്രട്ടറി കെ എം അഭിലാഷ്, പീറ്റർ പാറയ്ക്കൽ എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക്‌ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ട്രോഫി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top