03 May Friday

കേരളത്തിലെ ആദ്യ ട്രാന്‍സ്‌പ്ലാന്റ് ഗെയിംസിന്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ട്രാന്‍സ്‌പ്ലാന്റ് ഗെയിംസ് 2023ന്റെ ആദ്യ രജിസ്‌ട്രേഷന്‍ സർട്ടിഫിക്കറ്റ്‌ 
നടന്‍ കുഞ്ചാക്കോ ബോബന്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക്‌ വിധേയനായ 
ബാബു കുരുവിളയ്ക്ക് നല്‍കുന്നു


കൊച്ചി
ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒമ്പതിന്‌ കൊച്ചിയിൽ നടക്കുന്ന ട്രാൻസ്‌പ്ലാന്റ് ഗെയിംസ് 2023-ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നടന്‍ കുഞ്ചാക്കോ ബോബൻ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക്‌ വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്‌തു. അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായാണ് ട്രാൻസ്‌പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററാണ് ഗെയിംസിന്റെ പ്രധാന വേദി. കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), കൊച്ചി നഗരസഭ, കെഎംആർഎൽ, റീജണൽ സ്‌പോർട്‌സ് സെന്റർ, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. അവയവമാറ്റത്തിന് വിധേയമായവരും ജീവിച്ചിരിക്കുന്ന അവയവദാതാക്കളും മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളുമാണ് ഗെയിംസിൽ പങ്കെടുക്കുക.

ഏഴുമുതൽ 70 വയസ്സുവരെയുള്ള വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കൈ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾ സ്വീകരിച്ചവർക്കും ദാതാക്കൾക്കും ഗെയിംസിൽ പങ്കെടുക്കാം. ഒരാൾക്ക് പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാം. അവയവ സ്വീകർത്താക്കൾ ശസ്ത്രക്രിയ കഴിഞ്ഞ് കുറഞ്ഞത് ഒരുവർഷം പൂർത്തിയായിരിക്കണം. ഗെയിംസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://www.heartcarefoundation.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഗെയിംസിൽ സന്നദ്ധസേവനം ചെയ്യാൻ താൽപ്പര്യമുള്ളവർക്കും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ഫോൺ: 918075492364.

അവയവം സ്വീകരിച്ചവർ
https://surveyheart.com/form/651071c14e94562d112225e6 എന്ന ലിങ്കിലും അവയവം ദാനംചെയ്തവർ https://surveyheart.com/form/6511b918f0545a504ef0fbc3 എന്ന ലിങ്കിലും രജിസ്‌റ്റർ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top