02 May Thursday

കേന്ദ്രനയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


കൊച്ചി
കേരളത്തെ സാമ്പത്തികമായി ഞെരുക്കി വികസനവും ജനക്ഷേമപദ്ധതികളും അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടി രണ്ടുദിവസം പിന്നിട്ടു. ഞായറാഴ്‌ചയും ലോക്കൽ കേന്ദ്രങ്ങളിൽ വൻജനപങ്കാളിത്തത്തോടെ ധർണ നടന്നു. 31 വരെ പ്രതിഷേധപരിപാടി തുടരും. തൃപ്പൂണിത്തുറ ടൗണിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ എസ് രാകേഷ് പൈ അധ്യക്ഷനായി.

നേര്യമംഗലം ടൗണിൽ  സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അഭിലാഷ് രാജ് അധ്യക്ഷനായി. ചോറ്റാനിക്കരയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം ആർ രാജേഷ് അധ്യക്ഷനായി.
ചേന്ദമംഗലത്ത് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്‌തു. കെ പി സദാനന്ദൻ അധ്യക്ഷനായി. ചിറ്റാറ്റുകരയിൽ ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്‌ഘാടനം ചെയ്‌തു. കെ ഡി വേണുഗോപാൽ  അധ്യക്ഷനായി. ചേരാനല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ലോക്കൽ കമ്മിറ്റി അംഗം പി പി ജോർജ് അധ്യക്ഷനായി.കോതമംഗലം ഈസ്റ്റിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ   ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ വി രാധാകൃഷ്ണൻ അധ്യക്ഷനായി.

വൈപ്പിൻ പള്ളിപ്പുറത്ത് ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ എസ് അരുണ അധ്യക്ഷയായി.കുന്നത്തുനാട് ജില്ലാ കമ്മിറ്റി അംഗം കെ തുളസി ഉദ്‌ഘാടനം ചെയ്തു. എൻ എം അബ്ദുൾ കരീം അധ്യക്ഷനായി.കൂത്താട്ടുകുളത്ത്‌ പാലക്കുഴ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ എ ജയ അധ്യക്ഷയായി.

പെരുമ്പാവൂർ കുറുപ്പംപടി ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി വി അനിത ഉദ്ഘാടനം ചെയ്തു. ഉഷാദേവി ജയകൃഷ്ണൻ അധ്യക്ഷയായി. മൂവാറ്റുപുഴ മാറാടിയിൽ ജില്ലാ കമ്മിറ്റി അംഗം പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എം എൻ മുരളി അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top