26 April Friday

പറവൂർ, ആലങ്ങാട്‌, ആലുവ ഏരിയ സമ്മേളനങ്ങൾ ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


കൊച്ചി
സിപിഐ എം 23–-ാം പാർടി കോൺഗ്രസിനുമുന്നോടിയായി ജില്ലയിലെ ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കമിട്ട്‌ പറവൂർ, ആലങ്ങാട്‌, ആലുവ ഏരിയ സമ്മേളനങ്ങൾ ബുധനാഴ്‌ച ആരംഭിക്കും. പറവൂർ സമ്മേളനം രാവിലെ 9.30ന്‌ ചേന്ദമംഗലം കവലയിലെ കെ ജി ഗിരീഷ്‌കുമാർ നഗറിൽ (എൻഎസ്‌എസ്‌ ഹാൾ) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യും.

ആലങ്ങാട്‌ ഏരിയ സമ്മേളനം രാവിലെ 9.30ന്‌ ചിറയത്ത്‌ പി കെ മനോജ്‌ നഗറിൽ ( വിശ്വദീപ്‌തി പബ്ലിക്‌ സ്‌കൂൾ ഓഡിറ്റോറിയം) ആരംഭിക്കും. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്‌ഘാടനം ചെയ്യും. ആലുവ ഏരിയ സമ്മേളനം രാവിലെ 9.30ന്‌ എടത്തലയിൽ ടി ഐ ഇക്‌ബാൽ നഗറിൽ ( രാജീവ്‌ഗാന്ധി സഹകരണ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും.

കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ മൂന്നുദിവസത്തെ സമ്മേളനം. സമ്മേളനങ്ങൾക്കുമുന്നോടിയായി വെബിനാറുകളും സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top