27 April Saturday

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം സിഐടിയു ജില്ലാ ജാഥകൾ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


കൊച്ചി
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു സംഘടിപ്പിക്കുന്ന ജില്ലാ ജാഥകൾക്ക്‌ ബുധനാഴ്‌ച തുടക്കമാകും. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ ക്യാപ്റ്റനായ ജാഥ ബുധനാഴ്‌ച രാവിലെ എട്ടിന്‌ അമ്പലമുകളിൽ സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ജാഥയുടെ വൈസ് ക്യാപ്റ്റൻ അഡ്വ. എൻ സി മോഹനനും മാനേജർ എം പി ഉദയനുമാണ്. പി എസ് മോഹനൻ, ടി വി സൂസൻ, അഡ്വ. മുജീബ് റഹ്മാൻ, എൽ ആർ ശ്രീകുമാർ, സി ഡി നന്ദകുമാർ, എം ഇബ്രാഹിംകുട്ടി, വിനിത വിജയൻ, മിനി മനോഹരൻ എന്നിവർ ജാഥാംഗങ്ങളാണ്.
സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ക്യാപ്റ്റനായ ജാഥ ബുധനാഴ്‌ച രാവിലെ ഒമ്പതിന്‌ ഗോശ്രീ ജങ്‌ഷനിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. പി ആർ മുരളീധരനാണ്‌ വൈസ് ക്യാപ്റ്റൻ. മാനേജർ സി കെ പരീത്‌. എ ജി ഉദയകുമാർ, എം ബി സ്യമന്തഭദ്രൻ, എ പി ലൗലി, എം ജി അജി, കെ വി മനോജ്, കെ എ അലി അക്ബർ, പി ബി സന്ധ്യ എന്നിവർ ജാഥാംഗങ്ങളാണ്.

രണ്ട് ജാഥകളും വ്യാഴാഴ്‌ച വൈകിട്ട്‌ ആറിന്‌ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽ സമാപിക്കും. സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. കൃഷിക്കാരെയും തൊഴിലാളികളെയും അടിമതുല്യരായി കാണുന്ന കേന്ദ്ര സർക്കാരിനെതിരെ ചെറുവിരൽ അനക്കാൻ കോൺഗ്രസും കേരളത്തിലെ യുഡിഎഫും തയ്യാറാകുന്നില്ല. ഈ സാഹചര്യങ്ങൾ ജനങ്ങൾക്കിടയിൽ വിശദീകരിക്കുന്നതിനാണ്‌ ജാഥകൾ.

സിഐടിയു തുടർച്ചയായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി 28ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 26ന് കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു എന്നീ സംഘടനകൾ സംയുക്തമായി വില്ലേജ് കേന്ദ്രങ്ങളിൽ പരേഡ് സംഘടിപ്പിക്കും.

ജില്ലാ പ്രചാരണ ജാഥകളും പ്രതിഷേധ ക്യാമ്പയിനുകളും വിജയിപ്പിക്കണമെന്ന്‌ മുഴുവൻ തൊഴിലാളികളോടും സിഐടിയു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരനും ജില്ലാ സെക്രട്ടറി സി കെ മണിശങ്കറും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top