26 April Friday

പുതിയ ബൈപാസുകൾ അനുവദിക്കണം: സിപിഐ എം നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


കൊച്ചി
ജില്ലയിൽ മൂന്ന്‌ പുതിയ ബൈപാസുകൾ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ കമ്മിറ്റി പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസിന്‌ നിവേദനം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമയും ചേർന്ന്‌ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിലാണ്‌ നിവേദനം നൽകിയത്‌.

കുന്നത്തുനാട്‌ മണ്ഡലത്തിൽ കോലഞ്ചേരി, പറവൂർ മണ്ഡലത്തിൽ പറവൂർ, കളമശേരി മണ്ഡലത്തിൽ കളമശേരി ബൈപാസുകൾ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ അത്യാവശ്യമാണെന്ന്‌ നിവേദനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top