27 April Saturday

തൊണ്ണൂറ്റിരണ്ടിൽ സിനിമയിൽ 
പാടി മരട്‌ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


കൊച്ചി
പ്രായം വെറും അക്കം മാത്രമാണെന്ന്‌ ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്‌ പ്രശസ്‌ത നാടകകലാകാരൻ  മരട്‌ ജോസഫ്‌. 92–-ാംവയസ്സിൽ സിനിമയ്‌ക്കായി ആദ്യഗാനം പാടിയാണ്‌ മരട്‌ ജോസഫ്‌ ചെറുപ്പമാകുന്നത്‌. സഹീർ അലി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘എ ഡ്രമാറ്റിക്‌ ഡെത്ത്‌’ എന്ന സിനിമയ്‌ക്കായാണ്‌ ആലാപനം. നാടകവേഷങ്ങളിലൂടെയും നാടകഗാനങ്ങളിലൂടെയും  മലയാളക്കരയിലെ സംഗീതപ്രേമികളിൽ സ്ഥാനംപിടിച്ച ആളാണ്‌ മരട്‌ ജോസഫ്‌.

നാടകരംഗത്ത്‌ സഹപ്രവർത്തകനായിരുന്ന ജോബ്‌ മാഷിന്റെ മകൻ അജയ്‌ ജോസഫാണ്‌ ആദ്യ പിന്നണിഗാനത്തിന്‌ സംഗീതം ഒരുക്കുന്നത്‌. പുരാതന ക്രിസ്‌തീയ ഭക്തിഗാനം ‘അത്ഭുതം ചെയ്‌ത്‌ വേളാങ്കണ്ണി മാതാവ്‌... ’ അജയ്‌ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ്‌. പ്രായമേറിയ ശബ്‌ദത്തിനായുള്ള തിരച്ചിലാണ്‌ ഒടുവിൽ അപ്പന്റെ സഹപ്രവർത്തകനിൽ എത്തിയതെന്ന്‌ അജയ്‌ ജോസഫ്‌ പറഞ്ഞു. വാഴക്കാല മെട്രോ സ്‌റ്റുഡിയോയിലായിരുന്നു റെക്കോഡിങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top