27 April Saturday

കുഴികളടയ്‌ക്കാതെ റോഡിൽ
വരയിടൽ; പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


അങ്കമാലി
ദേശീയപാതയിലെ കുഴികളടയ്‌ക്കാതെ വശങ്ങളിൽ വരയിടുന്നതിൽ പ്രതിഷേധം. കറുകുറ്റി ഭാഗത്ത്‌ ദേശീയപാതയുടെ കിഴക്കുവശത്തെ സർവീസ് റോഡിന്റെ വശങ്ങൾ മാർക്ക് ചെയ്യുന്നതിനിടെ പരിസരവാസികൾ പരാതി ഉന്നയിച്ചു. പരാതി ഗൗനിക്കാതെ ദേശീയപാത അധികൃതർ വര പൂർത്തിയാക്കി.  സർവീസ് റോഡിൽ പലയിടത്തും കുഴികളാണ്. അപകടങ്ങളും നിത്യസംഭവമാണ്. പല കുഴികളുടെയും സമീപത്തായി നാട്ടുകാർ സൂചന ബോർഡ് സ്ഥാപിച്ചിട്ടുമുണ്ട്.

കരയാംപറമ്പുമുതൽ കറുകുറ്റിവരെ ദേശീയപാതയുടെ ഇടതുവശത്ത് വൈദ്യുത ലൈറ്റുകൾ സ്ഥാപിക്കുന്നതിന്‌ നടപടിയില്ല. ഇവിടെ സ്ഥാപിക്കേണ്ട വൈദ്യുതക്കാലുകൾ വർഷങ്ങളായി മീഡിയനിൽ കിടന്ന് വെയിലും മഴയുംകൊണ്ട് തുരുമ്പെടുത്ത് നശിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top