26 April Friday

ബംഗാളിൽനിന്നു വിളിയെത്തി; അതിഥിത്തൊഴിലാളികളെ കണ്ടെത്തി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


തൃപ്പൂണിത്തുറ
പശ്ചിമബംഗാളിലെ എംഎൽഎയുടെ ഫോൺവിളിയെ തുടർന്ന് എം സ്വരാജ് എംഎൽഎ അതിഥിത്തൊഴിലാളികളെ കണ്ടെത്തി. ഇവർ സുരക്ഷിതരും ഒരു ബുദ്ധിമുട്ടും ഇല്ലാതെയാണ് കഴിയുന്നതെന്നും എംഎൽഎയെയും വീട്ടുകാരെയും ധരിപ്പിച്ചു. ബംഗാളിലെ തലാഹിൻ ഹുസൈൻ എംഎൽഎയാണ് തന്റെ നാട്ടുകാരായ നാലുപേർ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പൂത്തോട്ടയിൽ ഉണ്ടെന്നും അവർക്ക് സഹായങ്ങൾ ചെയ്യണമെന്നും ഫോണിലൂടെ സ്വരാജിനോട്‌ അഭ്യർഥന നടത്തിയത്. സിപിഐ എം തെക്കൻ പറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ ബാബുവിനെയും എൻ ടി രാജേന്ദ്രനെയും ബന്ധപ്പെട്ട് ഇവർ ജോലി ചെയ്യുന്ന കേന്ദ്രം കണ്ടെത്തി എംഎൽഎ നേരിട്ടെത്തുകയായിരുന്നു. നിർമാണം നടന്നുവരുന്ന നക്ഷത്ര റിസോർട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കരാറുകാരൻ ഇവർക്ക് ഭക്ഷണത്തിനും താമസത്തിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യം ഇവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിവരം ബംഗാളിലെ എംഎൽഎയെയും വീട്ടുകാരെയും ഫോണിൽ അറിയിച്ചാണ് സ്വരാജ്‌ മടങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top