27 April Saturday
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

മഴ കൂടുതൽ ചേർത്തലയിൽ

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020
ആലപ്പുഴ
ഒന്നരദിവസം തകർത്തുപെയ്‌ത മഴയ്‌ക്ക്‌ അൽപ്പം ശമനം. ബുധനാഴ്‌ച തുടങ്ങിയ മഴ വ്യാഴാഴ്‌ച പുലർച്ചെവരെ തുടർന്നെങ്കിലും പകൽ മാനം തെളിഞ്ഞു. എന്നാൽ ലഭിച്ച ശരാശരി മഴയിൽ 25. 65 മില്ലീമീറ്ററിന്റെ വർധനയുണ്ടായി. 
ബുധനാഴ്‌ച രാവിലെ എട്ടുമുതൽ വ്യാഴാഴ്‌ച രാവിലെ എട്ടുവരെ 76.68 എംഎം മഴയാണ്‌ ലഭിച്ചത്‌. തലേന്ന്‌ ഇത്‌ 53.03 ആയിരുന്നു. വെള്ളിയാഴ്‌ച ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. 64.5 മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന  ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 
  വിവിധ സ്‌റ്റേഷനുകളിൽ ലഭിച്ച മഴയിൽ 189 എംഎമ്മുമായി ചേർത്തല മുന്നിൽ നിൽക്കുന്നു. നാശനഷ്‌ടത്തിലും ചേർത്തലയാണ്‌ മുന്നിൽ.
 കാറ്റിലും മഴയിലും മൂന്ന്‌ വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. കുട്ടനാടിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്‌. എന്നാൽ കിഴക്കൻ വെള്ളം കാര്യമായി വരാത്തതും മഴ മാറിനിന്നതും ആശ്വാസമായി‌. 
വേലിയേറ്റസമയത്ത്‌ കായലിൽ ജലനിരപ്പ്‌ ഉയരുന്നുണ്ടെങ്കിലും ഇറക്ക സമയത്ത്‌ സാധാരണ നിലയിലാകുന്നു. കാറ്റിൽ മരം വീണ്‌‌ ഒരു വീടിന്‌ കേടുപാട്‌ സംഭവിച്ചതൊഴിച്ചാൽ കാര്യമായ നാശനഷ്‌ടങ്ങളില്ല. 
ചെന്നിത്തല പഞ്ചായത്ത്‌ 18–-ാം വാർഡിൽ വാഴ ഉൾപ്പെടെയുള്ള കരക‌ൃഷി നശിച്ചു. മാന്നാറിൽ ഒരു വീട്‌ ഭാഗികമായി തകർന്നു.  തീരമേഖലയിൽ കടലാക്രമണ ഭീഷണിയില്ല. അതേസമയം 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റ്‌ വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ജലനിരപ്പ്‌ സാധാരണ നിലയിലായതിനാൽ തോട്ടപ്പള്ളി പൊഴി തുറന്നിട്ടില്ല. 
അതേസമയം ജലനിരപ്പുയർന്നാൽ രണ്ട്‌ മണിക്കൂറിനുള്ളിൽ പൊഴി തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top