27 April Saturday

തൊഴിലുറപ്പ് തൊഴിലാളി 
ജില്ലാ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാതല ശില്‍പ്പശാല സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
എൻആർഇജി വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ ശിൽപശാല സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് പവനനാഥൻ അധ്യക്ഷനായി. സോഷ്യൽ ഓഡിറ്റ് ഡയറക്‌ടർ ഡോ.രമാകാന്തൻ നീരുറവ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പുഷ്‌പലത മധു, മുരളി തഴക്കര, ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദ്, ഡി ഷാജി, എ കെ   പ്രസന്നൻ, തുളസി ഭായി, എ എം ഹാഷിർ തുടങ്ങിയവർ സംസാരിച്ചു' ജില്ല സെക്രട്ടറി പി പി സംഗീത സ്വാഗതവും അംബിക വാസുദേവൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top