27 April Saturday

ട്രെയിനിൽനിന്ന്‌ 4 കിലോ കഞ്ചാവ്‌ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ധൻബാദ്–- ആലപ്പുഴ എക്സ്പ്രസ്‌ ട്രെയിനിൽനിന്ന് പിടിച്ച കഞ്ചാവുമായി അന്വേഷകസംഘം

ആലപ്പുഴ
ധൻബാദ്–- ആലപ്പുഴ എക്‌സ്‌പ്രസ്‌ ട്രെയിനിൽനിന്ന്‌ നാല്‌  കിലോ കഞ്ചാവ് പിടിച്ചു. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസും ആലപ്പുഴ സിഐയും സംഘവും റെയിൽവേ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ്‌ നാലുലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചത്‌.
 ധൻബാദ് എക്‌സ്‌പ്രസിൽ ആലപ്പുഴയിലേക്ക്‌ കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിലാണ് പരിശോധന നടത്തിയത്. സിസിടിവിയുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടങ്ങി.
ആലപ്പുഴഎക്‌സൈസ് സിഐ വൈ പ്രസാദിന്റെ നേതൃത്വത്തിൽ ആർപിഎഫ്‌ അസി. എസ്‌ഐ എ അജിമോൻ,  സി മധു, സി എസ്‌ സഞ്ജി, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ജി അലക്‌സാണ്ടർ, പ്രിവന്റീവ് ഓഫീസർ വി കെ മനോജ്കുമാർ, എം സി ബിനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു ഉമേഷ്, വി ആർ വികാസ്, ബി അഭിലാഷ്, എക്‌സൈസ് ഡ്രൈവർ ജോസ് എന്നിവരാണ്‌ പരിശോധന നടത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top