27 April Saturday

വിവാഹ വാഗ്‌ദാനം നൽകി 
പീഡനം: പ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

മുസ്‍‍തഫ

ആലപ്പുഴ
വിവാഹ വാഗ്ദാനം നൽകി യുവതിയെ ആലപ്പുഴയിലെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് മണ്ണാർകാട് ആലാലിയ്‌ക്കൽ വീട്ടിൽ മുസ്‌തഫയെയാണ്‌ (20) അറസ്‌റ്റ്‌ചെയ്‌തത്. പത്തനംതിട്ട സ്വദേശിയുടെ പരാതിയിലാണ്‌ നടപടി.
സംഭവത്തിനുശേഷം പ്രതി ഹൈദരാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു. സൗത്ത് പൊലീസ് ഇൻസ്‌പെക്‌ടർ എസ് അരുണിന്റെ നേതൃത്വത്തിൽ എസ്ഐ അശോകൻ, ആർ മോഹൻകുമാർ, മനോജ് യു കൃഷ്‌ണൻ, വിപിൻ ദാസ്, ആർ ഷാൻകുമാർ, തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top