26 April Friday
എസി റോഡ്‌ നവീകരണം 


കൈനകരിമുതൽ പൂപ്പള്ളിവരെ വൺവേ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

എസി റോഡ് ജ്യോതി ജങ്‌ഷനിൽ നിർമിക്കുന്ന ഫ്ലൈഓവറിന്റെ സ്ലാബ്‌ കോണ്‍ക്രീറ്റിങ്

ആലപ്പുഴ
നവീകരണം നടക്കുന്ന എസി റോഡിൽ ഗതാഗതക്കുരുക്ക്‌ കുറയ്‌ക്കാൻ വൺവേ സംവിധാനം. കൈനകരിമുതൽ പൂപ്പള്ളിവരെയാണ്‌ ഒറ്റവരിപ്പാതയാക്കി മാറ്റിയതെന്ന്‌ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. പൊലീസിന്റെ നിർദേശപ്രകാരമാണ്‌ നടപടി. ചരക്കുവാഹനങ്ങൾക്കുള്ള നിയന്ത്രണത്തിൽ മാറ്റമില്ല. 
ചങ്ങനാശേരിയിൽനിന്ന്‌ വരുന്ന എല്ലാ വാഹനങ്ങൾക്കും എസി റോഡിലൂടെ പോകാം. 
ആലപ്പുഴയിൽനിന്ന്‌ വരുന്ന വാഹനങ്ങൾ കൈനകരി ജങ്‌ഷനിൽനിന്ന് വടക്ക് തിരിഞ്ഞ്‌ കൈനകരി റോഡ് വഴി പൂപ്പള്ളി ജങ്‌ഷനിലെത്തി എ സി റോഡിലൂടെ യാത്ര തുടരാം. രാവിലെ ആറുമുതൽ രാത്രി 8.30 വരെയാണ്‌ നിയന്ത്രണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top