26 April Friday
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ

എല്‍ഡിഎഫ് ബഹുജന കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽഡിഎഫ് ഞായർ വൈകിട്ട് നാലിന് ഏരിയ തലത്തിൽ ബഹുജന കൂട്ടായ്‍മ സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ നയങ്ങൾ വിലക്കയറ്റം അനിയന്ത്രിതമായി കുതിച്ചുയരാൻ ഇടയാക്കി. ഒരുവർഷത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനവും പച്ചക്കറിയുടെ വില 20 ശതമാനവും പാചക വാതകത്തിന്റെ വില 23 ശതമാനവും വർധിച്ചു. സാധാരണക്കാരന്റെ ജീവിതദുരിതം അനുദിനം വർധിക്കുകയാണ്. ദേശീയതലത്തിൽ ഇടതു പാർടികൾ പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ്. 
വിലക്കയറ്റത്തിന് പരിഹാരം കാണാൻ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഗ്യാസ് സിലിണ്ടറുകൾക്കും ഏർപ്പെടുത്തിയ സെസ്, ചാർജുകൾ പിൻവലിക്കണമെന്നാണ് ഇടതുപാർടികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുവിതരണ സമ്പ്രദായത്തിലൂടെ ഗോതമ്പ് വിതരണം പുനരാരംഭിക്കുക, ഇൻകംടാക്‌സ് പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നേരിട്ടുനൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്‌മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമ നിർമാണം നടത്തുക, നഗര പ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമ നിർമാണം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് കൂട്ടായ്‍മ. കൂട്ടായ്‌മ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top