26 April Friday

എഫ്എസ്ഇടിഒ അവകാശദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

എഫ്എസ്ഇടിഒ അഖിലേന്ത്യ അവകാശ ദിനാചരണ യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
എ എ ബഷീർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷന്റെ ആഹ്വാനപ്രകാരം കേരളത്തിലെ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ -പുറം കരാർ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജില്ലാ–- താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
ആലപ്പുഴയിൽ എൻജിഒ യൂണിയൻ ഓഫീസിൽ നിന്ന്‌ ആരംഭിച്ച പ്രകടനം കലക്‌ടറേറ്റിൽ സമാപിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്‌തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top