08 May Wednesday

സ്വന്തം കവിതചൊല്ലി 
എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

മത്സരങ്ങളുടെ സമ്മാനദാന ചടങ്ങ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്‌ സമാപന സമ്മേളനവേദിയിൽ സ്വന്തം കവിത ചൊല്ലി എച്ച് സലാം എംഎൽഎ. സമ്മാനദാന നടത്തി സംസാരിക്കവെയാണ് എംഎൽഎ കവിത ചൊല്ലിയത്.  താൻ എഴുതിയ ‘ബാല്യം’ എന്ന കവിതയാണ് മനോഹരമായി അവതരിപ്പിച്ചത്. 
‘തരുമോ എനിക്കെന്റെ ബാല്യകാലം..
തിരികെ ലഭിക്കുമോ ശബളബാല്യം...’
എന്നു തുടങ്ങുന്ന വരികൾക്ക് സദസ് കാതുകൂർപ്പിച്ചു.
‘മാമ്പൂമണക്കുന്ന ആ കുഞ്ഞുകാലത്ത്...
മൂവാണ്ടൻ മാവിന്റെ കൊമ്പിലേറി..
ആകാശമുയരേക്ക് ഊഞ്ഞാലിലാടുമ്പോൾ..
ആഹ്ലാദചിത്തരായ് അന്ന് നമ്മൾ...’
എന്ന് ഈണത്തിൽ ചൊല്ലി തീർത്തപ്പോൾ സദസ് കൈയടിച്ചു. അറിവിന്റെ മൂല്യത്തെയും മഹത്വത്തെയും കുറിച്ച് ഓർമപ്പെടുത്തിയാണ് എംഎൽഎ പ്രസംഗം അവസാനിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top