27 April Saturday

എസി റോഡിൽ 3 ദിവസം 
ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
ആലപ്പുഴ
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എസി റോഡിൽ മൂന്നുദിവസം ഗതാഗത  നിയന്ത്രണമേർപ്പെടുത്തി.  മങ്കൊമ്പ് ഫ്ലൈ ഓവറിന്റെ സ്ലാബ് കോൺക്രീറ്റിങ്‌ ബുധൻ രാത്രി 9.30 മുതൽ വ്യാഴം പുലർച്ചെ 5.30 വരെ നടത്തും. എമർജൻസി ഉൾപ്പെടെ വാഹനങ്ങൾ വേഴപ്ര-–-ചമ്പക്കുളം–--മങ്കൊമ്പ് വഴി പോകണം.
പൂപ്പള്ളി കോസ്‌വേ സ്ലാബ് ആൻഡ്‌ ഗർഡർ കോൺക്രീറ്റിങ്‌ വ്യാഴം രാത്രി ഒമ്പതുമുതൽ വെള്ളി പുലർച്ചെ അഞ്ചുവരെ നടത്തും. വാഹനങ്ങൾ മങ്കൊമ്പ്–- -ചമ്പക്കുളം-–- എസ്എൻ കവല വഴിയോ, മങ്കൊമ്പ്-–-ചമ്പക്കുളം–--പൂപ്പള്ളി വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കൈനകരി–-പൂപ്പള്ളി-–-ചമ്പക്കുളം–--മങ്കൊമ്പ് വഴിയും പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top