27 April Saturday

കള്ളിക്കാട് രക്തസാക്ഷികളെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

ആറാട്ടുപുഴ കള്ളിക്കാട് സമരത്തിന്റെ വാർഷികാചരണം രക്തസാക്ഷി മണ്ഡപത്തിന് സമീപം 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആറാട്ടുപുഴ 
കള്ളിക്കാട് സമരത്തിന്റെ 51 –ാം വാർഷികാചരണം  സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു.  രക്തസാക്ഷിത്വം വരിച്ച നീലകണ്ഠന്റെയും ഭാർഗവിയുടെയും സ്‌മരണ പുതുക്കിയ  ചടങ്ങ്‌  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു‌. സമരത്തിൽ പങ്കെടുത്ത വി സുഗതൻ അധ്യക്ഷനായി. 
  ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സുരേന്ദ്രൻ, അഡ്വ. ബി രാജേന്ദ്രൻ, ടി കെ ദേവകുമാർ, കാർത്തികപ്പള്ളി ഏരിയ  സെക്രട്ടറി വി കെ സഹദേവൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. ടി എസ് താഹ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ വിജയകുമാർ, ആർ ഗോപി, ബിജുകുമാർ,  എ എ റഹ്മാൻ എന്നിവർ സംസാരിച്ചു.  ലോക്കൽ സെക്രട്ടറി എം ആനന്ദൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top